ചിത്രം: പിടിഐ 
India

ഭൂമിപൂജ ആഘോഷമാക്കാന്‍ ബിജെപി, തലസ്ഥാനത്ത് വിതരണം ചെയ്തത് 11 ലക്ഷം ചെരാതുകള്‍; ഓഫീസുകളില്‍ പൂജ (വീഡിയോ)

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമിപൂജയോടനുബന്ധിച്ച് ഡല്‍ഹിയില്‍ ബിജെപി വിതരണം ചെയ്തത് 11 ലക്ഷം ചെരാതുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുളള ഭൂമിപൂജയോടനുബന്ധിച്ച് ഡല്‍ഹിയില്‍ ബിജെപി വിതരണം ചെയ്തത് 11 ലക്ഷം ചെരാതുകള്‍. രാമ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ആഘോഷ പരിപാടികളില്‍ ജനങ്ങളോട് പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് ചെരാതുകള്‍ വിതരണം ചെയ്തത്. ഡല്‍ഹി ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത പരിപാടി ഉദ്ഘാടനം ചെയ്തു. 

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ വിപുലമായ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തത്. ബിജെപി ഓഫീസുകളും പരിവാര്‍ സംഘടനകളുടെ ഓഫീസുകളും പൂക്കളും മറ്റും ഉപയോഗിച്ച് അലങ്കരിച്ചിരിക്കുകയാണ്.  ഡല്‍ഹിയില്‍ 272 വാര്‍ഡുകളിലായി 11 ലക്ഷം ചെരാതുകള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഏകദേശം ആയിരത്തോളം വീടുകളിലായി ചെരാതുകള്‍ വിതരണം ചെയ്യാനാണ് ബിജെപി ഡല്‍ഹി ഘടകം തീരുമാനിച്ചത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ക്ഷേത്രങ്ങളും മാര്‍ക്കറ്റുകളും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വീടുകളില്‍ ദീപകാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. 70 നിയോജക മണ്ഡലങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ച് ഭൂമി പൂജ തത്സമയം കാണിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT