India

മംഗലാപുരത്ത് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി; വന്‍ അപകടം ഒഴിവായി 

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് -മംഗലാപുരം വിമാനമാണ് തെന്നിമാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് -മംഗലാപുരം വിമാനമാണ് തെന്നിമാറിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

വൈകുന്നേരം 5.40ഓടെയാണ് സംഭവമുണ്ടായത്. ദുബായില്‍നിന്നെത്തിയ വിമാനം നിലത്തിറങ്ങുന്നതിനിടെയാണ് റെണ്‍വേയില്‍നിന്ന് തെന്നിമാറിയത്. വിമാനത്തിന്റെ ചക്രങ്ങള്‍ ചെളിയില്‍ പൂണ്ടു. സംഭവത്തിനു ശേഷം ഉടന്‍തന്നെ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കി.

വിമാനം എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍