India

മകന്റെ അടിയേറ്റ് അമ്മ കൊല്ലപ്പെട്ടു: മുംബൈയില്‍ മലയാളി അറസ്റ്റില്‍

മദ്യപിച്ചെത്തി അമിത് ലതയോട് വഴക്കിടുക പതിവായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈയ്: മുംബൈയില്‍ അമ്മയെ മകന്‍ അടിച്ച് കൊന്നു. വസായില്‍ താമസിക്കുന്ന മലയാളി വീട്ടമ്മയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ അമിതിനെ(24) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ യുവാവ് അമ്മ ലതാ നായരെ (64) ചുമരില്‍ തല ഇടിപ്പിച്ച് കൊല്ലുകയായിരുന്നു. 

അമിത് അടക്കം നാല് മക്കളാണ് ലതയ്ക്കുള്ളത്. മൂന്ന് പെണ്‍മക്കള്‍ വിവാഹിതരാണ്. ഏറ്റവും ഇളയവനായ അമിത് തൊഴിലൊന്നും ഇല്ലാത്തതിനാല്‍ ലതയ്‌ക്കൊപ്പമാണ് കഴിഞ്ഞുവന്നത്. മദ്യപിച്ചെത്തി അമിത് ലതയോട് വഴക്കിടുക പതിവായിരുന്നു. സംഭവം ദിവസം പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ അമിത് കാളിംഗ് ബെല്‍ അടിച്ചു. എന്നാല്‍ ലത വാതില്‍ തുറന്നില്ല. അമിത് ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ ലത വാതില്‍ തുറന്നു. 

വീടിനകത്തേക്ക് കയറിയ അമിത് വാതില്‍ തുറക്കാത്തതിനെ ചൊല്ലി ലതയുമായി വഴക്കിട്ടു. തുടര്‍ന്ന് അമിത് ലതയുടെ തല പിടിച്ച് ചുമരില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായ ക്ഷതമേറ്റ ലത ബോധരഹിതയായി. അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് വിവരം അമിത് സഹോദരിമാരെ അറിയിച്ചു. അവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി അമിത്തിനെ കസ്റ്റഡിയില്‍ എടുത്തു. അമിത് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

SCROLL FOR NEXT