India

മകളെ മൂന്ന് വര്‍ഷമായി പ്രണയിച്ചു; യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു 

തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും തമ്മില്‍ കാണാന്‍ തീരുമാനിച്ചിരിക്കെയാണ് അങ്കിത് മരണപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മകളെ മൂന്ന് വര്‍ഷമായി പ്രണയിച്ച യുവാവിനെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. 23കാരനായ അങ്കിതിനെയാണ് 20കാരിയായ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സഹോദരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. 

ഫോട്ടോഗ്രാഫറായ അങ്കിത് മൂന്ന് വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തു. തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും തമ്മില്‍ കാണാന്‍ തീരുമാനിച്ചിരിക്കെയാണ് അങ്കിത് മരണപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. 

ഡല്‍ഹി നഗരത്തില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.  പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്ന് അങ്കിതിനെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും പിന്നീട് കത്തി കൊണ്ട് കുത്തുകയുമായിരുന്നു. മകനെ റോഡിലിട്ട് തല്ലിച്ചതയ്ക്കുന്ന വിവരം കേട്ട് അങ്കിത്തിന്റെ അമ്മ കമലേഷ് ഓടിയെത്തുകയും അക്രമികളെ തടയാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പെണ്‍കുട്ടിയുടെ അമ്മ ഇവരെ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ അങ്കിത് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. തുടര്‍ന്ന് കമലേഷിന്റെ മുന്നിലിട്ടാണ് അങ്കിത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്. 

രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകനെ വാരിയെടുത്ത് സഹായത്തിന് അപേക്ഷിച്ചെങ്കിലും ചുറ്റുമുണ്ടായിരുന്നവര്‍ ഫോട്ടോയെടുക്കുകയല്ലാതെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. പോലീസിനെ വിവരമറിയിക്കാനും കമലേഷിന് ആരുടെയും സഹായം ലഭിച്ചില്ല. കയ്യിലുള്ള തുണികൊണ്ട് കഴുത്ത് മുറുക്കി കെട്ടി അങ്കിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെവന്നു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT