പ്രിയങ്ക ഗാന്ധിക്കൊപ്പം സച്ചിന്‍ പൈലറ്റ്/ പിടിഐ 
India

മടങ്ങിവരവില്‍ സച്ചിന്‍ പൈലറ്റിന് പ്രധാന ദൗത്യം; രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ബിഹാറിക്കേ്; താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ഉള്‍പ്പെടെ മുപ്പത് പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നത്. 

രാജസ്ഥാനില്‍ നേതൃത്വവുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് ശേഷം സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന പ്രധാന ദൗത്യമാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം. 

അശോക് ഹെഗ്‌ലോട്ട്. രണ്‍ദീപ് സിങ് സുര്‍ജേവാല, അമരീന്ദര്‍ സിങ്, ഭൂപേഷ് ബാഗേല്‍ എന്നിവരും ലിസ്റ്റിലുണ്ട്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം