India

മട്ടണ്‍ കറിയും കൂട്ടി അത്താഴം; ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന പ്രതികളുടെ ആദ്യ ജയില്‍ രാത്രി ഇങ്ങനെ

തെലങ്കാനയിലെ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ആദ്യദിനം നല്‍കിയത് അത്താഴത്തിന് മട്ടന്‍ കറി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയിലെ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ആദ്യദിനം നല്‍കിയത് അത്താഴത്തിന് മട്ടന്‍ കറി. പ്രതികള്‍ ആദ്യദിവസം ജയിലില്‍ ഉറങ്ങിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതികള്‍ക്ക് ജയില്‍ മാന്വുവല്‍ അനുസരിച്ചാണ് ഭക്ഷണം വിളമ്പിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. 

ബുധനാഴ്ച രാത്രിയാണ് 26കാരിയായ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്്.  മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചെന്നകേശവാലു എന്നിവരാണ് പ്രതികള്‍. ഡ്രൈവര്‍ മുഹമ്മദ് ആരിഫ് ആണ് കേസിലെ പ്രധാന പ്രതി.

പ്രതികള്‍ ജയിലില്‍ തുടര്‍ച്ചയായി നിരീക്ഷണത്തിലാണെന്ന് ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 'ഉറക്കമില്ലാതെയാണ് അവര്‍ ആദ്യ രാത്രി കഴിച്ചുകൂട്ടിയത്. ജയില്‍ മാന്വുവല്‍ അനുസരിച്ച് ഉച്ചഭക്ഷണത്തിന് ദാല്‍ കറിയും ചോറും അത്താഴത്തിന് മട്ടന്‍ കറിയും കഴിച്ചതായാണ് ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഷംഷാബാദിലെ ടോള്‍പഌസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറിത്തൊഴിലാളികള്‍ യുവതിയെ കീഴടക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെ ടയറുകള്‍ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്‌കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ആശങ്ക പങ്കുവെച്ചു. പിന്നാലെ മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പെലീസ് പറഞ്ഞു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. രാത്രി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ പാല്‍വില്‍പ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. അതിനിടെ സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി ഹൈദരബാദ് പൊലീസിന്റെ നിര്‍ദ്ദേശങ്ങളും വിവാദമായി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം