India

മട്ടണ്‍ കറിയും കൂട്ടി മൃഷ്ടാന്ന ശാപ്പാട് ; പിന്നാലെ കോവിഡ് രോഗിയുടെ വീട്ടില്‍ നിന്നും അരലക്ഷം രൂപയും സ്വര്‍ണ്ണവും മോഷ്ടിച്ച് കള്ളന്മാര്‍ ; 'നിയന്ത്രണ മേഖല'യിലെ കവര്‍ച്ചയില്‍ അമ്പരന്ന് പൊലീസ്

വീട്ടുടമസ്ഥന് ജൂലായ് എട്ടിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ടാറ്റാ മെയിന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ജാംഷെഡ്പൂര്‍ :  കോവിഡ് രോഗിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്മാര്‍ വീട്ടില്‍ മട്ടന്‍ കറിയും ചോറും ഉണ്ടാക്കി മൃഷ്ടാന്ന ശാപ്പാട് അടിച്ചു. അതിനുശേഷം വീട്ടില്‍ നിന്നും അരലക്ഷം രൂപയും 50,000 രൂപയുടെ സ്വാര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞു.  ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിലാണ് സംഭവം. 

വീട്ടുടമസ്ഥന് ജൂലായ് എട്ടിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ടാറ്റാ മെയിന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ഇയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശം കണ്ടെയ്ന്റ് മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. 

പ്രദേശത്ത് നിരീക്ഷണത്തിനായി പൊലീസുകാരെയും നിയോഗിച്ചിരുന്നു. ഇതിനിടെയാണ് പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് കള്ളന്മാര്‍ കോവിഡ് രോഗിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയത്. 

വീട്ടുടമസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ഇയാളുടെ ഭാര്യയും കുട്ടികളും അവരുടെ നാട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് കള്ളന്മാര്‍ മോഷ്ടിക്കാന്‍ വീട്ടില്‍ കയറിയത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നടന്ന കവര്‍ച്ചയില്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അലോക് രഞ്ജന്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

ഇടുക്കിയില്‍ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ്

'നേപ്പാളുമായുള്ള സൗഹൃദത്തെ ഇന്ത്യ വില മതിക്കുന്നു'; കേന്ദ്രമന്ത്രി ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ബാലേന്ദ്ര ഷാ

ഗോവന്‍ ചലച്ചിത്ര മേളയില്‍ 'രാമായണ' പ്രദര്‍ശിപ്പിക്കും; ബ്രിക്‌സ് വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം

മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു