India

മട്ടന്‍ കറി കിട്ടാന്‍ വൈകി; നാല് വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു

അമ്മ മട്ടന്‍കറിയുണ്ടാക്കാന്‍ താമസിച്ചെന്ന് പറഞ്ഞ് നാലുവയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

പര്‍ണിയ: അമ്മ മട്ടന്‍കറിയുണ്ടാക്കാന്‍ താമസിച്ചെന്ന് പറഞ്ഞ് നാലുവയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്ന് 360 കിലോമീറ്റര്‍ അകലെയുള്ള  ഫാകിര്‍ടോലി എന്ന ഗ്രാമത്തിലാണ് സംഭവം. അമോര്‍ പോലീസ് സ്‌റ്റേഷനു കീഴില്‍ ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.  

ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പിതാവ് ശംബുലാല്‍ ശര്‍മ്മ(40)യെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:  ഗുജറാത്തില്‍ ജോലി ചെയ്യുന്ന ശര്‍മ്മ ചാട്ട്  ഉത്സവത്തോട് അനുബന്ധിച്ചാണ് ഗ്രാമത്തിലെത്തുന്നത്. മട്ടണ്‍ വളരെ അധികം ഇഷ്ടമുള്ള ശര്‍മ്മയ്ക്ക് ഭാര്യ പാചകം ചെയ്യാന്‍ വളരെ അധികം സമയം എടുത്തതോടെ നിയന്ത്രണം വിട്ടു. ഇതോടെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മകളെ ശര്‍മ്മ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. അബോധാവസ്ഥയില്‍ നിലത്തുവീണപ്പോള്‍ മാത്രമാണ് കുട്ടിയ്ക്ക് മാരകമായി പരിക്കേറ്റെന്ന കാര്യം ശര്‍മ്മ മനസിലാക്കുന്നത്. ഉടനെ മകളെ അമോറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ കുട്ടിയുടെ ശരീരം ആശുപത്രിയില്‍ ഉപേക്ഷിച്ച് ശര്‍മ്മ കടന്നുകളഞ്ഞു. പിന്നീട് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT