'ഞാനൊരു അധ്യാപിക, ബാങ്ക് അക്കൗണ്ടുകള്‍ മൈനസ്, എംഡിഎംഎ ഇടപാടുമായി ബന്ധമില്ല'; കീര്‍ത്തനയെ കസ്റ്റഡിയില്‍ വിട്ടു

പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെയാണ് കീര്‍ത്തന മാധ്യമങ്ങളോടു ഇക്കാര്യം വിളിച്ചുപറഞ്ഞത്.
former sports coach from Perambra BRC, identified as K.C. Keerthana, has been remanded to police custody
കെസി കീര്‍ത്തന
Edited By:
Updated on
1 min read

കോഴിക്കോട്: എംഡിഎംഎ ഇടപാടുമായി ബന്ധമില്ലെന്നും ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മൈനസ് ആണെന്നും എംഡിഎംഎ കേസില്‍ അറസ്റ്റിലായ മുന്‍ കായിക പരിശീലക മരുതോങ്കര സ്വദേശി കെസി കീര്‍ത്തന. പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെയാണ് കീര്‍ത്തന മാധ്യമങ്ങളോടു ഇക്കാര്യം വിളിച്ചുപറഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു വരെ കീര്‍ത്തനയെ വടകര എന്‍ഡിപിഎസ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

'എംഡിഎംഎ ഇടപാടുമായി ബന്ധമില്ല, ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല, എന്റെ ബാങ്ക് അക്കൗണ്ടുകള്‍ മൈനസ് ആണ്. ഗ്രാമീണ ബാങ്കിലും കൊയിലാണ്ടി കാനറ ബാങ്കിലുമുള്ള അക്കൗണ്ടുകളില്‍ ലോണ്‍ അടവ് മൈനസ് ആണ്. ഞാനൊരു അധ്യാപികയും ഒരു ആണ്‍കുട്ടിയുടെ അമ്മയുമാണ്. ലഹരി ഇടപാടു നടത്തില്ലെന്നും ഇക്കാര്യം മാധ്യമങ്ങള്‍ എങ്കിലും തിരിച്ചറിയണമെന്നും' കീര്‍ത്തന പറഞ്ഞു.

അതേസമയം, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാനിയെന്നു സംശയിക്കുന്ന ഷിന്റോ ഷിബുവിനെ(22) കണ്ടെത്തുന്നതിന്റെ ഭാഗമായി കീര്‍ത്തനയില്‍നിന്നു വിവരങ്ങള്‍ തേടേണ്ടതുണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.

former sports coach from Perambra BRC, identified as K.C. Keerthana, has been remanded to police custody
ശബരിമല നെയ്യ് ക്രമക്കേടില്‍ കേസെടുത്ത് വിജിലന്‍സ്; പി എസ് പ്രശാന്തും അജികുമാറും പ്രതി പട്ടികയില്‍

കീര്‍ത്തനയ്ക്കു കേസുമായി ബന്ധമില്ലെന്നും പിടിയിലായ കാവ്യയുമായി 5,000 രൂപയുടെ ഒരു ഇടപാട് മാത്രമാണു നടത്തിയതെന്നും കീര്‍ത്തനയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകനും കോടതിയെ ധരിപ്പിച്ചു. കാവ്യയുടെ ഒരു ആണ്‍സുഹൃത്തിനു പണം ആവശ്യമായി വന്നതിനാല്‍ കടം കൊടുത്താണെന്നാണ് കീര്‍ത്തനയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്.

ലഹരിമരുന്ന് വിതരണവുമായി പ്രതിക്കു നേരിട്ടു ബന്ധമുണ്ടെന്നും കേസില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനും തെളിവു ശേഖരിക്കാനും കസ്റ്റഡി വേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി കീര്‍ത്തനയെ കസ്റ്റഡിയില്‍ വിട്ടത്. ചെറുതും വലുതുമായ നിരവധി പണ ഇടപാടുകള്‍ കീര്‍ത്തന നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കേസില്‍ കീര്‍ത്തന, ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട് സ്വദേശി കെ.കാവ്യ(29), പേരാമ്പ്ര ബിആര്‍സിയിലെ(ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി.നീഷ്മ(30) എന്നിവരും ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്.

Summary

Former sports coach from Perambra BRC, identified as K.C. Keerthana, has been remanded to police custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com