India

മത്സരം കണ്ടത് ഫോണില്‍; ധോണി ഔട്ടായതുകണ്ട് കുഴഞ്ഞുവീണു; ആരാധകന്‍ മരിച്ചു

ധോണി ഔട്ടാകുന്നത് കണ്ട ശ്രീകാന്ത് ഞെട്ടിപ്പോയി. അലറിവിളിച്ച ശ്രീകാന്ത് പിന്നാലെ കുഴഞ്ഞുവീണു

Author : സമകാലിക മലയാളം ഡെസ്ക്


കൊൽക്കത്ത: ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിലെ സൈക്കിൾ ഉടമയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഫോണിൽ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത്. ധോണി ഔട്ടാകുന്നത് കണ്ട ശ്രീകാന്ത് ഞെട്ടിപ്പോയി. അലറിവിളിച്ച ശ്രീകാന്ത് പിന്നാലെ കുഴഞ്ഞുവീണു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌

ഇന്ത്യയുടെ പ്രതീക്ഷകൾ തകിടം മറിച്ചാണ് മുൻനിരവിക്കറ്റുകൾ തുടരെ നഷ്ടമായത്. ധോണിയെത്തിയതോടെ നേരിയ പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി ധോണി റണ്ണൗട്ടായി. പതിനെട്ട് റൺസിന് ജയിച്ച ന്യൂസിലാന്‍ഡ് ഫൈനലിലെത്തി.

ഇന്ത്യയുടെ തോൽവിയിൽ മനം നൊന്ത് ഒഡീഷയിലും യുവാവ് ആതമഹത്യക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചതിനാൽ യുവാവ് രക്ഷപ്പെടുകയായിരുന്നു 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

'ടിനി ടോമിന് ആരാണ് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത് ? ബോഡി ഷെയ്മിങ്ങിനെതിരെ പ്രതിഷേധമുണ്ടായി വരുന്നത് വലിയ കാര്യം'

RCC: ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്; അപേക്ഷ സമർപ്പിക്കാം !

കാറിന്റെ ഡിക്കിയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ ആശങ്കയറിയിച്ച് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി