പ്രതീകാത്മക ചിത്രം 
India

മദ്യ ലഹരിയിൽ പ്രണയത്തിന്റെ പേരിൽ കൈ മുറിച്ചു; വാക്കുതർക്കം, കൈയാങ്കളി; യുവാവിനെ സുഹൃത്ത് ഡമ്പൽ കൊണ്ട് അടിച്ചു കൊന്നു

മദ്യ ലഹരിയിൽ പ്രണയത്തിന്റെ പേരിൽ കൈ മുറിച്ചു; വാക്കുതർക്കം, കൈയാങ്കളി; യുവാവിനെ സുഹൃത്ത് ഡമ്പൽ കൊണ്ട് അടിച്ചു കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: മദ്യ ലഹരിയില്‍ രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയിലും ഒരാളുടെ മരണത്തിലും കലാശിച്ചു. കോമ്പത്തൂരില്‍ ഗണപതിക്ക് സമീപം കെആര്‍ജി നഗറിലാണ് ദാരുണ സംഭവം. ഒരു മുറിയില്‍ താമസിക്കുന്നവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. 

ശരവണംപട്ടിയില്‍ താമസിക്കുന്ന തേനി സ്വദേശിയായ ശിവകുമാര്‍ (21) ആണ് മരിച്ചത്. കൂടെ മുറിയില്‍ താമസിക്കുന്ന വേലായുധംപാളയം സ്വദേശി മണികണ്ഠ (23) നാണ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാര്‍ ഡ്രൈവറാണ് ശിവകുമാര്‍. മണികണ്ഠന്‍ മെക്കാനിക്കും.

മദ്യ ലഹരിയില്‍ പ്രണയത്തിന്റെ കാര്യം പറഞ്ഞ് ബ്ലേഡു കൊണ്ട് ശിവകുമാര്‍ കൈ മുറിച്ചത് മണികണ്ഠന്‍ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ വഴക്കായി. തര്‍ക്കം കേട്ട് സമീപത്തെ റൂമുകളിലുണ്ടായിരുന്നവര്‍ എത്തി ഇരുവരേയും അനുനയിപ്പിച്ചു.

എന്നാല്‍ പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ മണികണ്ഠന്‍ ഡമ്പലുപയോഗിച്ച് ശിവകുമാറിനെ അടിച്ചു കൊലപ്പെടുത്തി അവിടെ നിന്ന് രക്ഷപ്പെട്ടു. ഡമ്പല്‍ കൊണ്ട് അടിയേറ്റ ശിവകുമാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ശരവണംപട്ടി പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മണികണ്ഠനെതിരെ കൊലപാതകത്തിന് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം