India

മദ്യം നല്‍കിയില്ല ; എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിദേശ വനിതയുടെ അസഭ്യവര്‍ഷം ( വീഡിയോ )

എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ എഐ-131 വിമാനത്തില്‍ നവംബര്‍ 10 നായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിദേശ വനിതയുടെ അസഭ്യവര്‍ഷം. കൂടുതല്‍ മദ്യം ആവശ്യപ്പെട്ടത് നിരസിച്ചതിനെ തുടര്‍ന്നാണ് ഐറിഷ് വനിത എയര്‍ ഇന്ത്യ കാബിന്‍ ക്രൂ അംഗത്തെ അധിക്ഷേപിച്ചത്. എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ എഐ-131 വിമാനത്തില്‍ നവംബര്‍ 10 നായിരുന്നു സംഭവം. 

ക്ലെയര്‍ ഇര്‍ബി എന്ന 30 കാരിയാണ് മോശമായി പെരുമാറിയത്. ആവശ്യപ്പെട്ടതുപ്രകാരം ഇവര്‍ക്ക് നാലുതവണ വിമാന ജീവനക്കാര്‍ വൈന്‍ നല്‍കിയിരുന്നു. തുടര്‍ന്നും വൈന്‍ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ജീവനക്കാര്‍ വിസമ്മതിച്ചു. 

ഇതോടെയാണ് ജീവനക്കാര്‍ക്ക് നേരെ യുവതി അസഭ്യവര്‍ഷം നടത്തിയത്. ജീവനക്കാരനെ ചീത്ത വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു കാബിന്‍ ക്രൂ അംഗമാണ് വീഡിയോ റെക്കോഡ് ചെയ്തത്. ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ ക്ലെയര്‍ ഇര്‍ബിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം