പ്രതീകാത്മക ചിത്രം 
India

മദ്യം നൽകി ലൈം​ഗികമായി പീഡിപ്പിച്ചു; 80 വയസുകാരനായ ബന്ധുവിനെതിരെ യുവതിയുടെ പരാതി

മദ്യം നൽകി ലൈം​ഗികമായി പീഡിപ്പിച്ചു; 80 വയസുകാരനായ ബന്ധുവിനെതിരെ യുവതിയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 80 വയസുകാരനായ ബന്ധു മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹൈദരാബാദ് ഫലക്‌നുമ സ്വദേശിയായ 22കാരിയാണ് പരാതി നൽകിയത്. ബഞ്ചാറഹിൽസ് പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഭർത്താവുമായി വേർപിരിഞ്ഞ തനിക്ക് താമസ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

ഏപ്രിൽ ആദ്യവാരമാണ് യുവതി ഭർത്താവുമായി വേർപിരിഞ്ഞത്. ഇതിന് ശേഷമാണ് ബന്ധുവിന്റെ വീട്ടിലെത്തിയത്. യുവതിയുടെ ആൺ സുഹൃത്തും കൂടെയുണ്ടായിരുന്നു. തുടർന്ന് 80 കാരൻ ഇരുവർക്കും മദ്യം നൽകിയ ശേഷം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

യുവതി പീഡന പരാതി നൽകിയതിന് പിന്നാലെ ബന്ധുവായ 80 വയസുകാരൻ മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. യുവതിയും ആൺ സുഹൃത്തും ചേർന്ന് തന്റെ വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ചെന്നാണ് ഇയാളുടെ പരാതി. സംഭവത്തിൽ കേസെടുത്തതായും എല്ലാ വശങ്ങളും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി