India

മദ്യനിരോധനവും ബീഫ് നിരോധനവും; ഉത്തര്‍പ്രദേശ് കടുത്ത തൊഴില്‍ ദാരിദ്ര്യത്തിലേക്ക് 

മദ്യനിരോധനവും ബീഫ് നിരോധനവും സംസ്ഥാനത്തെ കടുത്ത തൊഴില്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശ്: മദ്യനിരോധനവും ബീഫ് നിരോധനവും സംസ്ഥാനത്തെ കടുത്ത തൊഴില്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഈ അവസ്ഥയില്‍ മാറ്റം വന്നില്ലെങ്കില്‍ അഥവാ ബദല്‍ സംവിധാനം കൊണ്ടു വന്നില്ലെങ്കില്‍ ദാരിദ്ര്യമായിരിക്കും ഫലം. കോടതിയും ബിജെപി സര്‍ക്കാരും ചേര്‍ന്ന് പാവപ്പെട്ട ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണിടുകയാണ്.

ഹൈവേയിലെ മദ്യവില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പ്രകാരം കുറഞ്ഞത് ഒരു ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറയുന്നു. ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹോട്ടല്‍, ടൂറിസം മേഖലകളെയാണ് ഈ ഉത്തരവ് ബാധിക്കാന്‍ പോകുന്നത്. രാജ്യമൊട്ടാകെ വിനോദസഞ്ചാര മേഖലയെയും ബാധിക്കാനിരിക്കുന്ന ഒന്നാണ് ഹൈവേകളിലെ മദ്യനിരോധനം. യോഗി ആദിത്യനാഥ് നടപ്പിലാക്കിയ അറവുശാലകളുടെ നിരോധനം കൂടിയായപ്പോള്‍ കാര്യങ്ങളില്‍ ഏകദേശം തീരുമാനമായി.

അറവുശാലകള്‍ നിരോധിക്കുന്നതോടെ ഇതുമൂലം നിലനില്‍ക്കുന്ന വേറെ ഒരുപാട് തൊഴില്‍ മേഖലകള്‍ കൂടി നിന്നുപോകും. മാസം പായ്ക്കിങ്, കന്നുകാലി വളര്‍ത്തല്‍(മാംസത്തിന് വേണ്ടി), തുകല്‍ എന്നീ വ്യവസായങ്ങള്‍ക്കും ഇതോടൊപ്പം താഴുവീഴും. മാത്രമല്ല ഇറച്ചി കയറ്റുമതി പ്രധാന വരുമാനം ആയതിനാല്‍ ദേശീയതലത്തിലും ഈ ഇടിവ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT