India

മദ്യപാനത്തിനിടെ തര്‍ക്കം: സൃഹുത്തിനെ കൊന്നു വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി; മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

മദ്യപാനത്തിനിടെ തര്‍ക്കം: സൃഹുത്തിനെ കൊന്നു വെട്ടിനുറുക്കു സ്യൂട്ട്‌കേസിലാക്കി; മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുഹൃത്തിനെ കൊന്നു മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. മലയാളി അടക്കമുള്ള മൂന്നു പേരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഒരുമിച്ചു താമസിച്ച ഇരുപത്തിമൂന്നുകാരനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. 

ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരുമിച്ചു താമസിച്ചിരുന്ന ദീപാംശു എന്ന യുവാവിനെ ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു. 

ഞായറാഴ്ച ഒരുമിച്ചു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇരുപതുകാരനായ വിശാല്‍ ത്യാഗി ഗാസിയാബാദിലെ ഡോക്ടറുടെ മകനാണ്. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു. നരത്തേ ഉത്തരാഖണ്ഡിലായിരുന്ന മനോജ് പിള്ള ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത് അടുത്ത കാലത്താണ്. 

അഞ്ചു മാസമായി ഈ നാലു പേരും ഒരുമിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു. വഴക്കിനെത്തുടര്‍ന്ന് വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് ദീപാംശുവിന്റെ ശരീരം തുണ്ടു തുണ്ടാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് യമുനാ നദിയില്‍ തള്ളാനായി കൊണ്ടു പോവുകയായിരുന്നു. ഇ-റിക്ഷയിലാണ് മൃതദേഹം നിറച്ച സ്യൂട്ട് കേസ് കൊണ്ടുപോയത്. സ്യൂട്ട്‌കേസില്‍നിന്നു രക്തം ഇറ്റു വീഴുന്നതു കണ്ടു സംശയിച്ച പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT