India

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയുടെ കഴുത്തറുത്തെടുത്ത് മകന്‍ ഓടി; കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു; അറസ്റ്റ്

കുറ്റിക്കാട്ടില്‍ നിന്നാണ് അറുത്തെടുത്ത തല കണ്ടെടുത്തത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ  തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തലങ്കാനയിലെ നാഗര്‍കുനൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അതിക്രൂര സംഭവം അരങ്ങേറിയത്.

മദ്യത്തിനടിമയായ മകനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഇയാള്‍ കൃത്യം നടന്ന ദിവസം അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ മകന്റെ ശീലം അറിയുന്ന ഇവര്‍ പണം നല്‍കാന്‍ വിസ്സമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തലയുമായി കടന്നു കളയുകയായിരുന്നു. വൈകിട്ടോടെ സമീപപ്രദേശത്ത് നിന്ന് പൊലീസ് ഇയാളെ പിടികൂടി.  ഇതേ പരിസരത്തു നിന്നു തന്നെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ സ്ത്രീയുടെ തലയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഇയാളുടെ മൂത്ത സഹോദരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ