India

മദ്യലഹരിയില്‍ ഇടിച്ചിട്ട സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി എസ്‌ഐ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

നാട്ടുകാര്‍ ഓടിവന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ കാര്‍ മുന്നോട്ടെടുത്ത് ഇവരുടെ ദേഹത്തുകൂടി കയറ്റി ഇറക്കി പോവുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഇടിച്ചിട്ട സ്ത്രീയുടെ മുകളില്‍ കൂടി കാര്‍ കയറ്റി ഇറക്കി എസ്‌ഐ. ന്യൂഡല്‍ഹിയിലെ ചില ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്.

തിരക്കുള്ള തെരുവില്‍ റോഡ് മുറിച്ചുകടന്ന സ്ത്രീയെ കാര്‍ ഇടിച്ചിട്ടു. നാട്ടുകാര്‍ ഓടിവന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ കാര്‍ മുന്നോട്ടെടുത്ത് ഇവരുടെ ദേഹത്തുകൂടി കയറ്റി ഇറക്കി പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. 56കാരനായ യോഗേന്ദ്ര എന്ന സബ് ഇന്‍സ്‌പെക്ടറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം