പ്രതീകാത്മക ചിത്രം 
India

മധുരപലഹാരം നല്‍കാമെന്ന് പ്രലോഭിച്ച് പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ചു, 22 കാരന്‍ അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പട്യാല : മധുരപലഹാരം നല്‍കാമെന്ന് പ്രലോഭിച്ച് പിഞ്ചുബാലികയെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഞ്ചാബിലെ പട്യാല ജില്ലയിലെ സമാന ബ്ലോക്കിലാണ് സംഭവം. കുട്ടിയുടെ അയല്‍വാസി കൂടിയായ 22 കാരനാണ് അറസ്റ്റിലായത്.

വീടിന് സമീപം കളിക്കുകയായിരുന്ന ഒമ്പതു വയസ്സുള്ള കുട്ടിയെ മധുരപലഹാരങ്ങള്‍ നല്‍കാമെന്ന് പ്രലോഭിച്ച് യുവാവ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സമീപത്തെ പാടത്തുകൊണ്ടുപോയി കുട്ടിയെ ക്രൂമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനിലയിലായ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കൂലിപ്പണിക്കാരായ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ സാദര സാമ്‌ന പൊലീസ് കേസെടുത്തു. യുവാവിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഇന്‍സ്‌പെക്ടര്‍ സന്ദീപ് കൗര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT