പ്രതീകാത്മക ചിത്രം 
India

മധ്യപ്രദേശില്‍ ഇനി മദ്യം ഓണ്‍ലൈന്‍ വഴിയും കിട്ടും; ഇറ്റലിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വാങ്ങാം

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വാങ്ങാം. 2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്‌സൈസ് നയത്തിലാണ് മദ്യം ഓണ്‍ലൈനായി ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. റവന്യൂ വരുമാനം കൂട്ടാന്‍ 3,000 മദ്യവില്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 

ഓണ്‍ലൈന്‍ വിതരണം നിരീക്ഷിക്കാന്‍ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാര്‍ക്കോഡ് രേഖപ്പെടുത്തും. ഇ-ടെണ്ടര്‍ ലേലം വഴി ഓണ്‍ലൈന്‍ മദ്യ വില്‍പനയുടെ നടപടികള്‍ തുടങ്ങും. മധ്യപ്രദേശിലെ മുന്തിരി കര്‍ഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്‌സൈസ് നയത്തില്‍ പദ്ധതിയുണ്ട്. മുന്തിരിയില്‍ നിന്ന് വീഞ്ഞ് നിര്‍മിക്കാനുള്ള നടപടി തുടങ്ങും. ഈ വീഞ്ഞ് വില്‍പന നടത്താന്‍ മധ്യപ്രദേശിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഔട്ട്‌ലറ്റുകള്‍ തുടങ്ങാനും പുതിയ എക്‌സൈസ് നയത്തിലുണ്ട്. പതിനായിരം രൂപയായിരിക്കും ഔട്ട്‌ലറ്റിന്റെ ഒരു വര്‍ഷത്തേക്കുള്ള ഫീസ്.

എന്നാല്‍ സര്‍ക്കാര്‍ നടപടിക്ക് എതിരെ ബിജെപി രംഗത്തെത്തി. മധ്യപ്രദേശിനെ ഇറ്റലിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്‍ഡോര്‍ ബിജെപി എംഎല്‍എ രമേശ് മെംദോല പറഞ്ഞു. ഏറ്റവും കൂടുതല്‍ വൈന്‍ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണ് ഇറ്റലി. കമല്‍നാഥും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് മധ്യപ്രദേശിനെ ഇറ്റലിയാക്കാനാണോ ശ്രമിക്കുന്നത്- രമേശ് ചോദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT