India

മധ്യപ്രദേശില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു; മൂന്നുമരണം

മധ്യപ്രദേശില്‍ ചരക്ക് തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടി മൂന്നുപേര്‍ മരിച്ചു. സിംഗാരൗലിയിലാണ് അപകടം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ധ്യപ്രദേശില്‍ ചരക്ക് തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടി മൂന്നുപേര്‍ മരിച്ചു. സിംഗാരൗലിയിലാണ് അപകടം നടന്നത്. കല്‍ക്കരിയുമായി പോവുകയായിരുന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ട്രെയിനുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ട്രെയിനുകളാണ് കൂട്ടിയിയിടിച്ചത്. ഇന്ത്യന്‍ റയില്‍വെയ്ക്ക് സംഭവിച്ച പിഴവല്ലെന്നും എന്‍ടിപിസിയുടെ അഭ്യര്‍ത്ഥന പ്രകാരം സഹായം നല്‍കാമെന്നും  ഇന്ത്യന്‍ റയില്‍വെ സിപിആര്‍ഒ രാജേഷ് കുമാര്‍ പറഞ്ഞു.

എന്‍ടിപിസി പ്ലാന്റിലേക്ക് സിംഗിള്‍ ലൈന്‍ പാത മാത്രമാണുള്ളത്. ഒരേസമയം രണ്ടുവണ്ടികള്‍ വന്നതാണ് അപകട കാരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT