India

മധ്യപ്രദേശില്‍ സ്‌കൂള്‍വാനും ബസും കൂട്ടിയിടിച്ച് ഏഴ് കുട്ടികളും ഡ്രൈവറും മരിച്ചു, എട്ട്‌പേര്‍ക്ക് പരിക്ക്

ബിര്‍സിങ്പൂരിലെ ലക്കി കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വാനിലുണ്ടായിരുന്ന ഏഴ് കുട്ടികളും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഏട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

സാത്‌ന: മധ്യപ്രദേശിലെ സാത്‌നയില്‍ സ്‌കൂള്‍ വാനും ബസും കൂട്ടിയിടിച്ച് എട്ട് മരണം. വാനിലുണ്ടായിരുന്ന ഏഴ് കുട്ടികളും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഏട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിര്‍സിങ്പൂരിലെ ലക്കി കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 

സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുശോചനം അര്‍പ്പിച്ചു. സാത്‌നയിലെ അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും പൊലീസും മറ്റ് സുരാക്ഷ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും അടിയന്തരമായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT