India

മന്ത്രാലയങ്ങളുടെ സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടില്ല; ഹാര്‍ഡ്‌വെയര്‍ തകരാറെന്ന് ഔദ്യോഗിക വിശദീകരണം

വെബ്സൈറ്റ് പൂർണമായും പ്രവർത്തനരഹിതമായത് ഹാർഡ്‌വെയർ‌, സ്റ്റോറേജ് സംബന്ധമായ പ്രശ്നം കാരണം - വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നിട്ടില്ല

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നിട്ടില്ലെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെബ്സൈറ്റ് പൂർണമായും പ്രവർത്തനരഹിതമായത് ഹാർഡ്‌വെയർ‌, സ്റ്റോറേജ് സംബന്ധമായ പ്രശ്നം കാരണമാണ്. സൈറ്റ് ഉടൻ തന്നെ പ്രവർത്തനസ‌ജ്ജമാകുമെന്ന് സൈബർ സെക്യൂരിറ്രി കോർഡിനേറ്റർ ഗുൽഷൺ രാജ് അറിയിച്ചു.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ ചൈനീസ് ഹാക്കർമാർ ആക്രമണം നടത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. വെബ്സൈറ്റിൽ ചൈനീസ് അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടതിനാൽ ആക്രമണത്തിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നാണ് കരുതിയത്.

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിലൂടെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങിയതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT