India

മന്ത്രിയുടെ മകള്‍ക്ക് ആഢംബര വിവാഹം; ചെലവ് 500 കോടി; ക്ഷണക്കത്തിനൊപ്പം ഏലവും കുങ്കുമപ്പൂവും; പങ്കെടുക്കാന്‍ മോദിയും അമിത് ഷായും

വിവാഹചടങ്ങുകള്‍ യുനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം പിടിച്ച ഹംബിയിലെ വിറ്റാല ക്ഷേത്രത്തിന് സമാനമായി ഒരുക്കിയ സെറ്റിലാവും നടക്കുക

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ബിജെപി നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ ബി ശ്രീരാമലുവിന്റെ മകളുടെ വിവാഹത്തിനായി ചെലവിടുന്നത് 500 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് അഞ്ചിനാണ് മകള്‍ രക്ഷിതയുടെ വിവാഹം. ഇതുവരെ സംസ്ഥാനം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ചെലവേറിയ കല്യാണമായിരിക്കുമെന്നാണ് വിവരം.

കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മെഹന്തി ചടങ്ങുകള്‍ മാര്‍ച്ച് മൂന്നിന് ബംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് നടക്കുക. ബോളിവുഡിലെയും കന്നഡ സിനിമാ രംഗത്തെ പ്രമുഖരുള്‍പ്പെടെ ചടങ്ങില്‍ സംബന്ധിക്കും. വിവാഹ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യെഡിയൂരപ്പ, തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.

ബോളിവുഡ് നടി ദീപിക പദുക്കേണിന്റെ വിവാഹവസ്്ത്രം ഡിസൈന്‍ ചെയ്ത സാനിയ സര്‍ദാരിയയാണ് രക്ഷിതയുടെയും കല്യാണ വസ്ത്രങ്ങള്‍ ഒരുക്കിയത്. പ്രശസ്തനായ ഫോട്ടോ ഗ്രാഫര്‍ ജയരാമന്‍ പിള്ളയെയാണ് ചിത്രങ്ങള്‍ എടുക്കാന്‍ ചുമതലപ്പെടുത്തിയത്.  ബ്രാഹ്മണരീതിയിലുള്ള വിവാഹചടങ്ങുകള്‍ യുനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം പിടിച്ച ഹംബിയിലെ വിറ്റാല ക്ഷേത്രത്തിന് സമാനമായി ഒരുക്കിയ സെറ്റിലാവും നടക്കുക.

വിവാഹത്തിലേക്ക് ലക്ഷക്കണക്കിന് ആളുകളെയാണ് ക്ഷണിച്ചിട്ടുള്ളത്. വിവാഹക്ഷണക്കത്തിനൊപ്പം ഏലം, കുങ്കുമപ്പൂവ് തുടങ്ങിയവയുടെ ഒരു പെട്ടിയും സമ്മാനമായി നല്‍കിയിട്ടുണ്ട്. ബിജെപി നേതാവും മുന്‍ മന്ത്രിയും ഖനി ഉടമയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയുടെ മകളുടെ വിവാഹമാണ് മുന്‍പ് കര്‍ണാടകം സാക്ഷ്യം വഹിച്ച ചെലവേറിയ വിവാഹം. 2016 മാര്‍ച്ചില്‍ നടന്ന വിവാഹമാമാങ്കത്തില്‍ 550 കോടി രൂപ ചെലവഴിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT