India

മമതാബാനര്‍ജിക്ക് തിരിച്ചടി ; ബിജെപി രഥയാത്രക്ക് ഹൈക്കോടതിയുടെ അനുമതി

ബിജെപി പ്രഖ്യാപിച്ച സേവ് ഡെമോക്രേസി രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ച മമതാ ബാനര്‍ജി സര്‍ക്കാരിന് തിരിച്ചടി. ബിജെപി പ്രഖ്യാപിച്ച സേവ് ഡെമോക്രേസി രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നല്‍കി. രഥയാത്രക്ക് അനുമതി നിഷേധിച്ചതിനെതിരെ ബിജെപി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 

രഥയാത്രക്ക് അനുമതി കൊടുക്കുന്നത് മൂലം സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ രഥയാത്രക്ക് അനുമതി നിഷേധിക്കാന്‍ ഇത് മതിയായ കാരണമല്ലെന്ന് കോടതി വിലയിരുത്തി. 

അതേസമയം രഥയാത്രയുടെ സംഘാടകര്‍ക്ക് മുന്നില്‍ കോടതി കര്‍ശന ഉപാധികളാണ് വെച്ചിട്ടുള്ളത്. യാത്ര ഓരോ ജില്ലയിലും പ്രവേശിക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ്, ഹര്‍ജിക്കാരന്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് അധികാരികളെ യാത്ര ജില്ലയില്‍ പ്രവേശിക്കാന്‍ പോകുന്ന കാര്യം അറിയിക്കണം. യാത്ര സമാധാനപരമായാണ് പോകുന്നതെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

നേരത്തെ സിംഗിള്‍ ബെഞ്ച് രഥയാത്രക്ക് അനുമതി നിഷേധിച്ച മമതസര്‍ക്കാരിന്റെ നടപടി ശരിവെച്ചിരുന്നു. ഇതിനെതിരെ ബിജെപി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ഉപാധികളോടെ രഥയാത്ര നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. 

ലോക്‌സഭയിലേക്ക് 22 സീറ്റെങ്കിലും പിടിക്കുക എന്ന ലക്ഷ്യേേത്താടെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്രക്ക് ബിജെപി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒന്നര മാസത്തിനിടെ സംസ്ഥാനത്തെ 42 സീറ്റുകളിലും രഥയാത്ര കടന്നുപോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. രഥയാത്രയുടെ സമാപനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് കൊല്‍ക്കത്തയില്‍ വന്‍ റാലി നടത്താനും ബിജെപി പദ്ധതിയിടുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT