India

മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരന്‍ ഒളിവില്‍; ലുക്ക്ഔട്ട് നോട്ടീസ് 

മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ ആദിത്യ ആല്‍വ ഒളിവിലാണ്. ഇയാള്‍ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആദിത്യ ആല്‍വയ്ക്ക്് പുറമേ ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ത്രിവേദിയുടെ അടുത്ത സുഹൃത്താണ് ശിവപ്രകാശ് ചിപ്പി. പ്രമുഖ ബിസിനസുകാരനും സിനിമ നിര്‍മ്മാതവുമാണ് ശിവപ്രകാശ് ചിപ്പി.

ഒളിവില്‍ കഴിയുന്ന ശിവപ്രകാശ് ചിപ്പിയും ആദിത്യ ആല്‍വയും രാജ്യം വിട്ടുപോയിട്ടില്ല എന്ന വിവരം വിവിധ അന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

നാല് ഏക്കറില്‍ പരന്ന് കിടക്കുന്ന ഹൗസ് ഓഫ് ലൈഫ് എന്ന റിസോര്‍ട്ടിന്റെ ഉടമയാണ് ആദിത്യ ആല്‍വ. രാത്രി വൈകിയ വേളയില്‍ റിസോര്‍ട്ടില്‍ പതിവായി നടത്തിയ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 14ന് റിസോര്‍ട്ടിലും ആദിത്യ ആല്‍വയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.

വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരന്‍ എന്നതിലുപരി കര്‍ണാടക രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുളള കുടുംബത്തിലെ അംഗം കൂടിയാണ് ആദിത്യ ആല്‍വ. ആദിത്യയുടെ അച്ഛന്‍ പരേതനായ ജീവരാജ് ആല്‍വ മുന്‍ മന്ത്രിയായിരുന്നു. അമ്മ ക്ലാസിക്കല്‍ ഡാന്‍സര്‍ ആണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ലൈസന്‍സ് ബന്ധിപ്പിച്ചിട്ടുണ്ടോ? 60 സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധം

'ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം

1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ