India

മരണം തൊട്ടുമുന്നില്‍, യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍ വീഡിയോ വൈറല്‍

മരണം തൊട്ടുമുന്നില്‍, യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍ വീഡിയോ വൈറല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വാഹനാപകടത്തില്‍ നിന്നും ബൈക്ക് യാത്രികന്റെ അത്ഭുത രക്ഷപ്പെടല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. തെലങ്കാനയിലെ രംഗറെഡ്ഢി  ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച് ബൈക്ക് എതിരെ ന്ന മിനി  ട്രക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു

അപകടത്തേത്തുടര്‍ന്ന് ബൈക്കില്‍ നിന്ന് ഉയര്‍ന്ന് തെറിച്ചുവീഴുന്ന യുവാവ് കാര്യമായ പരിക്കുകള്‍ ഇല്ലാതെ എഴുന്നേറ്റു നടക്കുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമായി കാണാം. 


ചുറ്റും കൂടിയ ആളുകള്‍ ഉടന്‍തന്നെ ബൈക്ക് റോഡില്‍നിന്ന് ഉയര്‍ത്താന്‍ സഹായിക്കുന്ന ദൃശ്യങ്ങളും കാണാം. ബൈക്ക് മുന്നിലുണ്ടായിരുന്ന വാഹനങ്ങളെ മറികടന്ന് വന്നതാണെന്ന് വ്യക്തമാണ്. അതേസമയം ബൈക്കോടിച്ചിരുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 

മിനിട്രക്കിന്റെ പിന്നില്‍ വന്ന ബൈക്കും ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചുകയറിയെങ്കിലും മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. എന്നാണ് അപകടം നടന്നതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വ്യക്തമല്ല. വീഡിയോ കഴിഞ്ഞ ദിവസമാണ് കൂടുതലായി പ്രചരിക്കാന്‍ തുടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു