India

മറക്കാം, പൊറുക്കാമെന്ന് യെദ്യൂരപ്പ; നല്ലതു വരട്ടെയെന്ന് സിദ്ധരാമയ്യ, വിമതരെ നോക്കിക്കോളണേയെന്ന് കുമാരസ്വാമി

കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടു നേടി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടു നേടി. ശബ്ദവോട്ടിലൂടെയാണ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്. 

പ്രതിപക്ഷ നിരയിലുള്ളവരോട് ഉള്‍പ്പെടെ തന്നെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിദ്ധരാമയ്യയും കുമാരസ്വാമിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അവര്‍ പ്രതികാര രാഷ്ട്രീയമല്ല പിന്തുടര്‍ന്നത്. എന്നാല്‍ ഭരണം താറുമാറായി. അതിനെ നേരെയാക്കേണ്ടതുണ്ട്. തന്റെ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയമായിരിക്കില്ല പിന്തുടരുകയെന്ന് ഉറപ്പു നല്‍കുന്നു. മറക്കുന്നതിലും പൊറുക്കുന്നതിലുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. 

യെദ്യൂരപ്പയ്ക്കു നന്മകള്‍ നേരുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. ജനവിധി അനുസരിച്ചാണ് സര്‍ക്കാരുണ്ടാക്കുന്നതെന്ന യെദ്യൂരപ്പയുടെ വാദം അവാസ്തവമാണ്. ഭരണഘടനാ വിരുദ്ധവും അധാര്‍മികവുമായാണ് ഈ സര്‍ക്കാര്‍ നിലവില്‍ വന്നത്. യെദ്യൂരപ്പ മുഖ്യമന്ത്രിയാതൊന്നും ജനവിധി അനുസരിച്ചായിരുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2008ലും 2018ലും ഇപ്പോഴും ജനവിധി അദ്ദേഹത്തിന് അനുകൂലമല്ല. 

വിമതരായ പതിനേഴ് എംഎല്‍എമാരെ നല്ലപോലെ നോക്കിയില്ലെങ്കില്‍ അവര്‍ യെദ്യൂരപ്പയേയും വേട്ടയാടാന്‍ തുടങ്ങുമെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മുന്നറിയിപ്പു നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം