ഗാസിയാബാദ്:വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രതിശ്രുത വധുവിന്റെ പിതാവിനെ കാമുകന് കൊന്നു. യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതാണ് പ്രകോപനത്തിന് കാരണം.
മെയ് 17 ന് യുവതിയുടെ വിവാഹം നടക്കാനിരിക്കേയാണ് സംഭവം. കാമുകന്റെ പകയ്ക്ക് പിതാവ് ഇരയാകുകയായിരുന്നു.വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന യുവാവ് പിതാവിനെ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ചശേഷം കത്തി ഉപയോഗിച്ച് തുടരേ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിക്ക് വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് അസ്വസ്ഥനായിരുന്നു. പെണ്‍കുട്ടിയെ തനിക്ക് വിവാഹം ചെയ്തുനല്കണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. പൊലീസ് സമയോചിതമായി ഇടപെട്ടില്ലെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates