പരിക്കേറ്റ എഎസ്ഐ വിശാൽ സിങ് 
India

മഴു ഉപയോ​ഗിച്ച് തീവ്രവാദി ആക്രമണം; കശ്മീരിൽ പൊലീസ് ഓഫീസർക്ക് വീര മൃത്യു

മഴു ഉപയോ​ഗിച്ച് തീവ്രവാദി ആക്രമണം; കശ്മീരിൽ പൊലീസ് ഓഫീസർക്ക് വീര മൃത്യു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് പൊലീസുകാർക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. പൊലീസുകാരെ മഴു ഉപയോ​ഗിച്ചാണ് തീവ്രവാദികൾ ആക്രമിച്ചത്. സംഭവത്തിൽ ഒരു പൊലീസുകാരൻ മരിച്ചു. രണ്ടാമത്തെ പൊലീസുകാരന് ​ഗുരുതരമായി പരുക്കേറ്റു. 

പാഷിദ് ഇക്ബാലെന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എഎസ്‌ഐ വിശാല്‍ സിങാണ് ചികിത്സയിലുള്ളത്.  തീവ്രവാദികള്‍ പോലീസുകാരുടെ ആയുധങ്ങളുമായി കടന്നുകളഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 

കിഷ്ത്വാറിലെ തണ്ടര്‍ ഏരിയയിലാണ് ആക്രമണം നടന്നത്. തണ്ടര്‍ ഗ്രാമത്തിലെ താമസക്കാരായ ബഹ്‌റത്ത് ഹുസൈനും ഇയാളുടെ സഹായി ആഷിഖ് ഹുസൈനുമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. 

ആഷിഖ് ഹുസൈന്‍ മറ്റൊരു കേസില്‍ ജയിയിലായ ശേഷം ജാമ്യത്തിലിറങ്ങിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റക്കാരെ പിടികൂടാന്‍ ജമ്മു കശ്മീര്‍ ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഓപറേഷന്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT