India

മഹാരാഷ്ട്രയില്‍ 7.42 ലക്ഷം പേര്‍ നോട്ടയ്ക്ക് വോട്ടു ചെയ്തു; രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത്; ഇരട്ടി വര്‍ധന

4.61 ലക്ഷം പേരാണ് 2014 ല്‍ നോട്ടയ്ക്ക് വോട്ടു ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; പ്രതീക്ഷിച്ച തിളക്കമില്ലാതെയാണ് മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം വിജയിക്കുന്നത്. ജനങ്ങള്‍ അസംതൃപ്തരാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍  7.42 ലക്ഷം പേരാണ് നോട്ടയ്്ക്ക് വോട്ടു ചെയ്തത്. 2014 ലെ തെരഞ്ഞെടുപ്പില്‍ നോട്ടയുടെ പെട്ടിയില്‍ വീണതിനേക്കാള്‍ ഇരട്ടിയോളം വരും ഇത്. 

4.61 ലക്ഷം പേരാണ് 2014 ല്‍ നോട്ടയ്ക്ക് വോട്ടു ചെയ്തത്. സര്‍ക്കാരിനോടുള്ള അസംതൃപ്തി വ്യക്തമാക്കുന്നതാണ് നോട്ടയുടെ മുന്നേറ്റം. സംസ്ഥാനത്തെ 2 മണ്ഡലങ്ങളില്‍ രണ്ടാമതെത്തിയതു നോട്ടയായിരുന്നു. ലാത്തൂര്‍ റൂറലില്‍ കോണ്‍ഗ്രസിന്റെ ധീരജ് ദേശ്മുഖിന് 1.35 ലക്ഷം വോട്ടു ലഭിച്ചപ്പോള്‍ 27,500 വോട്ടുമായി നോട്ട രണ്ടാമതെത്തി. പാലൂസ് - കടേഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ1.71 ലക്ഷം വോട്ട് നേടിയ വിശ്വജിത് കദം പിന്നില്‍ രണ്ടാം സ്ഥാനത്ത് നോട്ടയായിരുന്നു. 20,631 വോട്ട്ണ് ഈ നേടിയത്. ശിവസേനയുടെ സഞ്ജയ് വിഭൂതെ 8976 വോട്ടുമായി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
 
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മത്സരിച്ച നാഗ്പുര്‍ സൗത്ത് വെസ്റ്റില്‍ 3064 (1.59%) പേര്‍ നോട്ടയ്ക്ക് വോട്ടുചെയ്തു. ശിവസേനയുടെ ആദിത്യ താക്കറെയുടെ വര്‍ളിയില്‍ 6305 (4.88%) വോട്ട് നോട്ടയ്ക്കു വീണു. തിരഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിച്ചില്ലെങ്കിലും രാഷ്ട്രീയ കക്ഷികളോടും സ്ഥാനാര്‍ഥികളോടുമുള്ള വോട്ടര്‍മാരുടെ വിയോജിപ്പ് കൂടുന്നുവെന്നു തന്നെയാണ് നോട്ടയുടെ വോട്ടുയര്‍ച്ച തെളിയിക്കുന്നത്.

വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപി- ശിവസേന സഖ്യത്തിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ആയില്ല. 161 സീറ്റുകളാണ് എന്‍ഡിഎ സഖ്യം നേടിയത്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന് 98 സീറ്റുകളും ലഭിച്ചു. അതിനിടെ ബിജെപിയെ പിന്തുണയ്ക്കണമെങ്കില്‍ മുഖ്യമന്ത്രിപദം ഉള്‍പ്പടെ എല്ലാം 50-50 ഫോര്‍മുലയില്‍ പങ്കുവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം