India

മഹാരാഷ്ട്രാ മന്ത്രി റോഡരികില്‍ മൂത്രമൊഴിച്ചു; അസുഖം മൂലമെന്ന് വിശദീകരണം

മഹാരാഷ്ട്രാ ജലവിഭവ വകുപ്പ് മന്ത്രി റാം ഷിന്‍ഡെയാണ് റോഡരികില്‍ മൂത്രമൊഴിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പലകാരണങ്ങളാല്‍ വിവാദങ്ങളില്‍ പെടാറുണ്ട്. എന്നാല്‍ മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ മനസമാധാനം പോകുന്ന ആദ്യത്തെ മന്ത്രിയായിരിക്കും ഇദ്ദേഹം. മഹാരാഷ്ട്രാ ജലവിഭവ വകുപ്പ് മന്ത്രി റാം ഷിന്‍ഡെയാണ് റോഡരികില്‍ മൂത്രമൊഴിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്. 

മന്ത്രി റോഡരികില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറില്‍ യാത്രചെയ്യുന്നതിനിടെ സോളാപൂര്‍- ബാര്‍ഷി റോഡിലായിരുന്നു സംഭവം. എന്നാല്‍ അസുഖം മൂലമാണ് തനിക്ക് റോഡരികില്‍ മൂത്രമൊഴിക്കേണ്ടി വന്നതെന്നാണ് മന്ത്രി പറയുന്നത്.

'ഔദ്യോഗിക പദ്ധതികളുടെ ഭാഗമായി ഒരു മാസത്തോളമായി ഞാന്‍ യാത്രകളിലായിരുന്നു. പൊടിയും മാലിന്യവും മൂലം എനിക്ക് അസുഖം പിടിപെട്ടിരിക്കുകയാണ്. കൂടാതെ പനിയുമുണ്ടായിരുന്നു. ഈ അവസ്ഥയില്‍ യാത്ര ചെയ്യുമ്പോള്‍ എങ്ങും ബാത്ത്‌റൂം കണ്ടെത്താനായില്ല, അവസാനം വഴിയരികില്‍ മൂത്രമൊഴിക്കേണ്ടി വന്നു'- ഷിന്‍ഡെ പറഞ്ഞു.

അതേസമയം മന്ത്രിക്ക് വഴിയരികില്‍ മൂത്രമൊഴിക്കേണ്ടി വന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ പരാജയമാണെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. മന്ത്രിമാര്‍ അച്ചടക്കം പാലിക്കാത്തിടത്ത് ജനങ്ങള്‍ അച്ചടക്കമുള്ളവരായിരിക്കണമെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ ആവശ്യപ്പെടാനാകുമെന്നും അദ്ദേഹം ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT