India

മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല; പ്രണയ ദിനത്തില്‍ പ്രതിജ്ഞ ചെയ്യാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ഈ പ്രണയ ദിനത്തില്‍ വ്യത്യസ്തമായ ഒരു പ്രതിജ്ഞയ്ക്ക് തുടക്കം കുറിക്കാന്‍ പോകുകയാണ് ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: ഈ പ്രണയ ദിനത്തില്‍ വ്യത്യസ്തമായ ഒരു പ്രതിജ്ഞയ്ക്ക് തുടക്കം കുറിക്കാന്‍ പോകുകയാണ് ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളുടെ സമ്മതമില്ലാതെ പ്രണയ വിവാഹങ്ങള്‍ കഴിക്കില്ലെന്ന പ്രതിജ്ഞയുമായാണ് സൂറത്തിലെ ഈ വിദ്യാര്‍ത്ഥികള്‍ രംഗത്തെിയിരിക്കുന്നത്.  സൂറത്തിലെ 12 സ്‌കൂളില്‍ നിന്നും ഏകദേശം 10,000 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക.മതാപിതാക്കളുടെ സമ്മത പ്രകാരം മാത്രമേ വിവാഹം കഴിക്കുള്ളുവെന്ന പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ ചൊല്ലും. 

അടുത്തിടെയായി അനേകം യുവാക്കള്‍. പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ വീട്ടുകാരുടെ സമ്മതമില്ലാതെ തീരുമാനമെടുക്കുകയും ചെയ്യുന്നു. പലരും വീടുകളില്‍ നിന്ന് ഒളിച്ചോടിയാണ് വിവാഹിതരാകുന്നത്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ ചുരുങ്ങിയ കാലത്തേക്ക് മാറുന്നു. ജീവിതത്തിന്റെ അത്തരമൊരു വലിയ തീരുമാനമെടുക്കുമ്പോള്‍ മാതാപിതാക്കളുടെ മാര്‍ഗനിര്‍ദേശത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികള്‍ എത്തിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം- സംഘാടകര്‍  പറയുന്നു.

സൂറത്തിലെ പ്രധാന സ്‌കൂളുകളായ സന്‍സാര്‍ഭാരതി, പ്രെസിഡന്‍സി ഹൈസ്‌കൂള്‍, സാന്‍സ്‌കര്‍കുഞ്ച് ഗ്യാന്‍പിത്ത്, സ്വാമിനാരായണ്‍ എം.വി വിദ്യാലയ, സണ്‍ ഗ്രേസ് വിദ്യാലയ,നവചേത്‌ന വിദ്യാലയ, ജ്ഞാന്‍ ഗംഗ വിദ്യാലയ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT