India

മാധുരി ദീക്ഷിത്, രത്തൻ ടാറ്റ എന്നിവരുമായി അമിത് ഷാ കുടിക്കാഴ്ച നടത്തി

അമിത്​ ഷാ ബോളിവുഡ്​ നടി മാധൂരിദീക്ഷിതും വ്യവസായി  രത്തൻ ടാറ്റയുമായി കൂടികാഴ്​ച നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നരേന്ദ്രമോദി സർക്കാറി​ന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ബി.ജെ.പി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി പാർട്ടി ദേശീയ പ്രസിഡൻറ്​ അമിത്​ ഷാ ബോളിവുഡ്​ നടി മാധുരി ദീക്ഷിതും വ്യവസായി  രത്തൻ ടാറ്റയുമായി കൂടികാഴ്​ച നടത്തി. മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസും ഒപ്പമുണ്ടായിരുന്നു

40 മിനിട്ട്​ നീണ്ടു നിന്ന കൂടികാഴ്​ചയിൽ നരേന്ദ്ര മോദി സർക്കാറി​ന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന ബുക്ക്​ലെറ്റ്​ അമിത്​ ഷാ മാധൂരി ദീക്ഷിത്തിന്​ കൈമാറി. മാധൂരി ദീക്ഷിതുമായുള്ള കൂടികാഴ്​ചയിൽ മോദി സർക്കാർ നാല്​ വർഷം കൊണ്ട്​ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചർച്ചയായെന്ന്​ അമിത്​ ഷാ ട്വിറ്ററിൽ കുറിച്ചു. 

ബി.ജെ.പിയുടെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ഗായിക ലതാമ​േങ്കഷ്​കർ, വ്യവസായി രത്തൻ ടാറ്റ എന്നിവരുമായും അമിത്​ ഷാ കൂടികാഴ്​ച നടത്തുന്നുണ്ട്​. രാജ്യത്താകമാനം 4,000 ബി.ജെ.പി പ്രവർത്തകർ ലക്ഷകണക്കിന്​ വീടുകളിലെത്തി നരേന്ദ്രമോദി സർക്കാറി​​െൻറ നേട്ടങ്ങൾ വിശദീകരിക്കുന്ന രീതിയിലാണ്​ ബി.ജെ.പിയുടെ ഗൃഹസന്ദർശന പരിപാടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT