India

മാധ്യമപ്രവര്‍ത്തകയെ 'സുന്ദരി' എന്നുവിളിച്ചു ; വിവാദമായതോടെ മാപ്പു പറഞ്ഞ് മന്ത്രി തലയൂരി 

ചോദ്യത്തിന് ഉത്തരം നല്‍കാതെ 'നിങ്ങളുടെ കണ്ണട ഭംഗിയുള്ളതാണെന്ന്' മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞാണ് തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്


 
ചെന്നൈ: മാധ്യമപ്രവര്‍ത്തകയെ 'സുന്ദരി' എന്നുവിളിച്ച തമിഴ്നാട് ആരോ​ഗ്യമന്ത്രിയുടെ നടപടി വിവാദത്തിൽ. വ്യാഴാഴ്ച എഐഎഡിഎംകെ എംഎൽഎമാരുടെ യോഗത്തിനുശേഷം പുറത്തെത്തിയ മന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിക്കുന്നതിനിടെ ആണ് ദൃശ്യമാധ്യമ പ്രവര്‍ത്തകയെ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ സുന്ദരിയെന്ന് വിളിച്ചത്.

ചോദ്യത്തിന് ഉത്തരം നല്‍കാതെ 'നിങ്ങളുടെ കണ്ണട ഭംഗിയുള്ളതാണെന്ന്' മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞാണ് തുടക്കം. പിന്നീട് പലതവണ സുന്ദരി എന്ന് മന്ത്രി വിളിച്ചു.  ക്യാമറയില്‍ പകര്‍ത്തിയ മന്ത്രിയുടെ പെരുമാറ്റം വെള്ളിയാഴ്ച ചാനലുകൾ പുറത്തുവിട്ടതോടെയാണ് വിവാദം കൊഴുത്തത്. വൈകീട്ട് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

സംഭവം വിവാദമായതോടെ, മാപ്പു പറഞ്ഞ് മന്ത്രി വിഷയത്തിൽ നിന്ന് തലയൂരി. രാഷ്ട്രീയം സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ഇങ്ങനെ ചെയ്തത്.  തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ മാപ്പുനല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍