India

മാസ്‌ക് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടി; പിഴ ചുമത്തി പണം തട്ടി 'വനിത പൊലീസ് ഓഫീസര്‍'; ഒടുവില്‍ 'പെട്ടു'

വനിതാ പൊലീസ് ഓഫീസര്‍ ചമഞ്ഞ് കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരുടെ കൈയില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  വനിതാ പൊലീസ് ഓഫീസര്‍ ചമഞ്ഞ് കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരുടെ കൈയില്‍ നിന്ന് പണം തട്ടിയ യുവതി അറസ്റ്റില്‍. ന്യൂഡല്‍ഹി സ്വദേശിനായ യുവതിയാണ് അറസ്റ്റിലായത്.

ഡല്‍ഹി പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആണെന്ന് അവകാശപ്പെട്ടായിരുന്നു യുവതിയുടെ പണപ്പിരിവ്. പണം തട്ടാനായി ഉപയോഗിച്ചിരുന്ന പൊലീസ് യൂണിഫോമും അന്വേഷണം സംഘം പിടിച്ചെടുത്തു.

കഴിഞ്ഞ വര്‍ഷവും സമാനമായ തട്ടിപ്പുനടത്തിയതിനെ 38 കാരി പൊലീസ് പിടികൂടിയിരുന്നു. യുപിയില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥ ചമഞ്ഞായിരുന്നു തട്ടിപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍