

കോഴിക്കോട്: പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനായി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി.യ്ക്ക് പുതിയ ബസ് വാങ്ങുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. കേരളത്തില്‍ ആദ്യമായി എംഎല്‍എ ഫണ്ടില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് വാങ്ങുന്നതിനായി തുക അനുവദിച്ചത് കൊയിലാണ്ടി എംഎല്‍എ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ആണ്. പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ എംഎല്‍എ കോഴിക്കോട് ജില്ലാ കലക്ടര്‍ എംഎസ് മാധവിക്കുട്ടിക്ക് കൈമാറി. കോഴിക്കോട് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കമായത്.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് വാങ്ങുന്നതിനായി തുക നീക്കിവയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ എംഎല്‍എ എന്ന നിലയില്‍ ഈ പദ്ധതി ശ്രദ്ധേയമാണ്. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ ബസ് ലഭ്യമാക്കുന്നത്. ബസ് സര്‍വീസ് നടത്തേണ്ട റൂട്ട് ജനപ്രതിനിധികളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്ന് എംഎല്‍എ അറിയിച്ചു.
തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എംഎല്‍എ കൂടിയായ ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണ്‍ ഉള്‍പ്പെടെയുള്ള നിരവധി എംഎല്‍എമാര്‍ കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. സേവനം വ്യാപിപ്പിക്കുന്നതിനുമുള്ള ഇത്തരം ജനകീയ ഇടപെടലുകള്‍ പൊതുഗതാഗത രംഗത്തിന് കൂടുതല്‍ കരുത്തേകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates