India

മാസ്‌ക് ധരിക്കാതെ രണ്ട് പേര്‍ യുവനടിയുടെ അരികെ; ചോദ്യം ചെയ്ത് സുഹൃത്ത്; സൂപ്പര്‍മാര്‍ക്കറ്റില്‍ വാക് തര്‍ക്കം

മാസ്‌ക് ധരിക്കാത്തതിന് യുവാക്കളെ ചോദ്യം ചെയ്ത യുവനടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: മാസ്‌ക് ധരിക്കാത്തതിന് യുവാക്കളെ ചോദ്യം ചെയ്ത യുവനടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുംബൈയിലെ അന്ധേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് യുവാക്കള്‍ മാസ്‌ക് ധരിക്കാതെ കണ്ടത്. തുടര്‍ന്നായിരുന്നു നടിയുടെ ഇടപെടല്‍.

മുംബൈ സ്വദേശികളായ 28 കാരനും 20 കാരനുമാണ് അറസ്റ്റിലായത്. മാസ്‌ക് ധരിക്കാത്തത് നടിയും സുഹൃത്തും ചോദ്യം ചെയ്തതിന് പിന്നാലെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ആക്ഷേപിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. 

സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ നടിയും സുഹൃത്തും സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനിടെ യുവാക്കള്‍ സാമൂഹിക അകലമോ മാസ്‌കോ ധരിക്കാതെ ഇവര്‍ക്ക് സമീപം നില്‍ക്കുകയായിരുന്നു. മുന്‍കൂട്ടി അടയാളപ്പെടുത്തിയ സ്ഥലത്ത് നില്‍ക്കാനും മാസ്‌ക് ധരിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവാക്കള്‍ ഇവരോട് തട്ടിക്കയറുകയായിരുന്നു. യുവാക്കളിലൊരാള്‍ അയാളുടെ സുഹൃത്തിനെ ഫോണില്‍ വിളിക്കുകയും നിങ്ങള്‍ പുറത്തുപോകുന്നത് എങ്ങനെയെന്ന് കാണാമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു

യുവാക്കളുടെ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് നടി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT