India

മിച്ചമുള്ള അരിശേഖരം ഉപയോഗിച്ച്‌ സാനിറ്റൈസറുകള്‍ക്കുള്ള എഥനോള്‍ നിര്‍മിക്കാന്‍ അനുമതി; കേന്ദ്ര സര്‍ക്കാര്‍ നീക്കം വിവാദത്തില്‍

അരിയും ഗോതമ്പും ഉള്‍പ്പെടെ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ കൈവശം 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ്‌ കണക്ക്‌

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഹാന്‍ഡ്‌ സാനിറ്റൈസറുകള്‍ ഉത്‌പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാന്‍ ഫുഡ്‌ കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉഫയോഗിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത്‌ കോവിഡ്‌ 19 ശക്തി പ്രാപിച്ചതിന്‌ പിന്നാലെ ഹാന്‍ഡ്‌ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെയാണ്‌ തീരുമാനം.

ലോക്ക്‌ഡൗണ്‍ മൂലം രാജ്യത്തെ പല ഭാഗത്തായി ജനങ്ങള്‍ ഭക്ഷണം ഇല്ലാതെ വലയുമ്പോള്‍ ഇത്തരം ഒരു അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്‌ വിവാദത്തിന്‌ വഴി വെച്ചേക്കും. പെട്രോളിയം, പാചക വാതക വകുപ്പ്‌ മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യൂവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ അനുമതി.

അരിയും ഗോതമ്പും ഉള്‍പ്പെടെ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ കൈവശം 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ്‌ കണക്ക്‌. രാജ്യത്തെ ജനങ്ങള്‍ക്കുള്ള കരുതല്‍ ശേഖരം കഴിഞ്ഞാലും ഇതില്‍ മിച്ചം വരും എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

മിച്ചമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റം ചെയ്യാന്‍ 2018ലെ ദേശിയ ബയോ ഫ്യൂവല്‍ നയം അനുവദിക്കുന്നുണ്ടെന്ന്‌ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. പഞ്ചസാര കമ്പനികളേയം, ഡിസ്റ്റിലറികളേയും എഥനോള്‍ ഉപയോഗിച്ച്‌ സാനിറ്റൈസര്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം