India

മിന്നല്‍ പ്രളയം; കാര്‍ ഒഴുകിപ്പോയത് കിലോമീറ്ററുകളോളം ; (വീഡിയോ )

സഹാരണ്‍പൂരിലും ഷിവാലിക് ഹില്‍സിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സഹാരണ്‍പൂര്‍ : കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാര്‍ ഒഴുകിപ്പോയി. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരിലെ ഷാകുംഭാരി ദേവി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം. 

സഹാരണ്‍പൂരിലും ഷിവാലിക് ഹില്‍സിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് സമീപത്തെ പുഴയില്‍ ജലനിരപ്പുയര്‍ന്ന് കരകവിഞ്ഞതോടെയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. 

ക്ഷേത്രത്തിലേക്ക് വന്ന ഒരു കുടംബത്തിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പ്രളയജലത്തിന്റെ ശക്തിയില്‍ കിലോമീറ്ററുകളോളം ഒഴുകിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT