India

മിസോറമില്‍ ഇന്ന് രോഗികളില്ല; ഹരിയാനയിലും പുതുച്ചേരിയിലും കോവിഡ് മരണങ്ങളുമില്ല; ആശ്വാസം

മിസോറമില്‍ ഇന്ന് രോഗികളില്ല; ഹരിയാനയിലും പുതുച്ചേരിയിലും കോവിഡ് മരണങ്ങളുമില്ല; ആശ്വാസം

Author : സമകാലിക മലയാളം ഡെസ്ക്

ഐസ്വാള്‍: ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആശ്വാസ വാര്‍ത്തകളും. മിസോറമില്‍ ഇന്ന് പുതിയതായി ആര്‍ക്കും കോവിഡ് ബാധയില്ല. ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളില്‍ കോവിഡ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

മിസോറമില്‍ ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും അധികൃതര്‍ വ്യക്തമാക്കി. 

2253 പേര്‍ക്കാണ് മിസോറമില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 2148 പേര്‍ രോഗ മുക്തി നേടി ആശുപത്രിവിട്ടു. 105 ആക്ടീവ് കേസുകളാണ് നിലവില്‍ മിസോറമിലുള്ളത്. ഇതുവരെ കോവിഡ് മരണങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഹരിയാനയില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 952 പേര്‍ക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 1640 പേരാണ് ഹരിയാനയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഞായറാഴ്ച കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. 
ഒറ്റ കോവിഡ് മരണങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാതെ കടന്നുപോകുന്ന ഒക്ടോബറിലെ ആദ്യ ദിനം കൂടിയാണിത്. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.3 ശതമാനമായി താഴ്ന്നു. 177 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 33,141 ആയി. 306 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രിവിട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT