India

പത്തു വര്‍ഷം കഴിഞ്ഞു പറഞ്ഞിട്ട് എന്തു കാര്യം? 'മീ ടു' വെളിപ്പെടുത്തലുകള്‍ക്കെതിരെ ബിജെപി എംപി

പത്ത് വര്‍ഷം കഴിഞ്ഞാണോ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? പൊതുസമൂഹത്തില്‍ ഒരാളെ താറടിച്ച് കാണിക്കുകയാണ് ഇത്തരം ആരോപണങ്ങളുടെ ലക്ഷ്യമെന്നും ബിജെപി എംപിട്വിറ്ററില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നാനാ പടേക്കര്‍ ലൈംഗീകമായി ആക്രമിച്ചുവെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനെതിരെ ബിജെപി എംപി ഉദിത് രാജ്. ഇന്ത്യയിലെ  'മീ ടൂ' ശരിയായ ദിശയിലേക്കല്ല പോകുന്നതെന്നും തെറ്റായ കീഴ് വഴക്കമാണ് ഇതുണ്ടാക്കുന്നതെന്നും ബിജെപി എംപി ആരോപിച്ചു.

പത്ത് വര്‍ഷം കഴിഞ്ഞാണോ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? പൊതുസമൂഹത്തില്‍ ഒരാളെ താറടിച്ച് കാണിക്കുകയാണ് ഇത്തരം ആരോപണങ്ങളുടെ ലക്ഷ്യമെന്നും ബിജെപി എംപി ട്വിറ്ററില്‍ കുറിച്ചു. ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയാണ് സത്യാവസ്ഥ കണ്ട് പിടിക്കാനാവുക എന്നും ഹിന്ദിയിലുള്ള ട്വീറ്റില്‍ പറയുന്നു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയാണ് ഉദിത് രാജ്.

 ഹോണ്‍ ഓക്കെ പ്ലീസ് എന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകനായ നാനാ പടേക്കര്‍ വളരെ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ മാസം നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം വ്യക്തമാക്കി ഓഷീവാര പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതിയും നല്‍കിയിരുന്നു. തനുശ്രീയുടെ ആരോപണങ്ങളെ ഹിന്ദി മാധ്യമപ്രവര്‍ത്തകയും ശരിവച്ചിരുന്നു. താന്‍ സംഭവത്തിന് ദൃക്‌സാക്ഷിയാണെന്ന് അവര്‍ മൊഴിയും നല്‍കി. 

എന്നാല്‍ തനുശ്രീയൂടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പത്ത് വര്‍ഷം മുമ്പ് തന്നെ താന്‍ ഇതിന് മറുപടി നല്‍കിയതാണെന്നും നാനാ പടേക്കര്‍ പറഞ്ഞു. കള്ളത്തരം എക്കാലവും അങ്ങനെ തന്നെയായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT