India

മുഖ്യമന്ത്രി മോദിയുടെ കളിപ്പാവയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ; വിമര്‍ശനത്തിന് ജയില്‍ശിക്ഷ, ചുമത്തിയത് ദേശീയ സുരക്ഷാ നിയമം (വീഡിയോ)

മണിപ്പാല്‍ മുഖ്യമന്ത്രി ബ്രിയാന്‍ സിങ് പ്രധാനമന്ത്രി മോദിയുടെ കളിപ്പാവയാണെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. ഇംഫാലില്‍നിന്നാണ് കിഷോര്‍ ചന്ദ്ര വാങ്‌ഖേം എന്ന

Author : സമകാലിക മലയാളം ഡെസ്ക്


ഇംഫാല്‍: മണിപ്പാല്‍ മുഖ്യമന്ത്രി ബ്രിയാന്‍ സിങ് പ്രധാനമന്ത്രി മോദിയുടെ കളിപ്പാവയാണെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. ഇംഫാലില്‍നിന്നാണ് കിഷോര്‍ ചന്ദ്ര വാങ്‌ഖേം എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. 

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് വാങ്‌ഖേം പുറത്ത് വിട്ട വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചത്. ഇതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. വെസ്റ്റ് ഇംഫാല്‍ കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കി 24 മണിക്കൂര്‍ പിന്നിടും മുമ്പേ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഝാന്‍സി റാണിയുടെ ജന്‍മദിവസം മണിപ്പൂരില്‍ നിര്‍ബന്ധിത ആചരണമാക്കിയ സര്‍ക്കാര്‍ നടപടിയെ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ വാങ്‌ഖേം വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് അതേപടി സംസ്ഥാനം അനുസരിക്കുകയാണെന്നും മോദി സര്‍ക്കാരിന്റെ കളിപ്പാവയാണ് എന്നും വാങ്‌ഖേം വീഡിയോയില്‍ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

രക്തത്തിൽ ഇരുമ്പിന്റെ അഭാവം എങ്ങനെ തിരിച്ചറിയാം

'നെഹ്‌റുവിയന്‍ ഇടതെന്ന് പറയുന്ന വിഡി സതീശന്‍, സത്യപ്രതിജ്ഞ ജാതിപ്പേരിലും'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സൂരജ് സന്തോഷ്

ഹജ്ജ് കര്‍മ്മത്തിനെത്തി, രണ്ട് മലയാളി തീര്‍ഥാടകര്‍ മദീനയില്‍ മരിച്ചു

SCROLL FOR NEXT