India

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജേഷ് ഭൂഷണിനെ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ കുടുംബക്ഷേമ വിഭാഗത്തില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പുതിയ സെക്രട്ടറിയെ നിയമിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാജേഷ് ഭൂഷണെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. പേഴ്‌സണല്‍ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

നിലവിലെ സെക്രട്ടറി പ്രീതി സുഡാന്‍ വിരമിക്കുന്ന ഒഴിവിലാണ് രാജേഷ് ഭൂഷനെ നിയമിച്ചത്. 1987 ബിഹാര്‍ കേഡര്‍ ഐഎഎസ് ഓഫീസറാണ് രാജേഷ് ഭൂഷണ്‍. ഈ മാസം 31 നാണ് പ്രീതി സുഡാന്‍ വിരമിക്കുന്നത്. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ കുടുംബക്ഷേമ വിഭാഗത്തില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു നിലവില്‍ രാജേഷ് ഭൂഷണ്‍. ഈ വര്‍ഷം ഏപ്രിലിലാണ് ഇദ്ദേഹത്തെ ഒഎസ്ഡിയായി നിയമിച്ചത്. 

ഖനി വകുപ്പ് സെക്രട്ടറിയായ സുശീല്‍ കുമാറിനെ ദേശീയ പട്ടികജാതി കമ്മീഷന്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. 1987 ത്രിപുര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് സുശീല്‍കുമാര്‍. കല്‍ക്കരി മന്ത്രാലയം സെക്രട്ടറി അനില്‍ കുമാര്‍ ജെയിനിന് ഖനി വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT