India

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജനാര്‍ദന്‍ ദ്വിവേദി, ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നതിനിടെയാണ് മകന്‍ സമീര്‍ ദ്വിവേദി ബിജെപിയില്‍ ചേര്‍്ന്നത്. 

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന അംഗമായ ജനാര്‍ദന്‍ ദ്വിവേദി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിന്റെ പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയും ചെയ്തു. ബിജെപിയിലേക്കു പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ ഡിസംബറില്‍ ആര്‍എസ്എസ് വേദിയിലും ജനാര്‍ദന്‍ ദ്വിവേദി പ്രത്യക്ഷപ്പെട്ടിരുന്നു. ഭഗവദ്ഗീതയെ ആധാരമാക്കി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം ദ്വിവേദി വേദി പങ്കിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT