India

മുത്തലാഖ് ചൊല്ലിയാൽ ഇനി മൂന്ന് വർഷം വരെ തടവ്; ബിൽ രാജ്യസഭ പാസാക്കി

മുത്തലാഖ്  നിരോധന ബിൽ രാജ്യസഭ പാസാക്കി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് നിയമം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുത്തലാഖ്  നിരോധന ബിൽ രാജ്യസഭ പാസാക്കി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് നിയമം. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. മുത്തലാഖ് ചൊല്ലിയാൽ ഇനി മൂന്ന് വർഷം വരെ തടവ് ലഭിക്കും. 

രാജ്യസഭയിൽ 99 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 84 പേർ എതിർത്ത് വോട്ട് ചെയ്തു. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള നിയമമാണ് രാജ്യസഭ അംഗീകരിച്ചത്. പ്രതിപക്ഷത്തെ ഭിന്നതയാണ് ബിൽ പാസാക്കാൻ സർക്കാരിന് തുണയായത്. എഐഎഡിഎകെ, ജെഡിയു കക്ഷികൾ സഭവിട്ടു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട്  തള്ളിയിരുന്നു. 84ന് എതിരെ 100 വോട്ടിനാണ് പ്രമേയം തള്ളിയത്. 

ബിൽ ലോക്സഭ നേരത്തെ പാസാക്കിയിരുന്നു. 78നെതിരെ 302വോട്ടുകള്‍ക്കാണ് ലോക്‌സഭയില്‍ ബില്‍ പാസായത്. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയാണ്  ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT