India

മുത്തലാഖ് ബിൽ ഇന്ന് ലോക്സഭയിൽ ; ഇന്നുതന്നെ പാസ്സാക്കാൻ ബിജെപി നീക്കം ; പാർട്ടി എംപിമാർക്ക് വിപ്പ് 

ബില്ലിന് പിന്തുണ തേടി ബിജെപി അണ്ണാഡിഎംകെയെ സമീപിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് സഭയില്‍ ഹാജരാകണമെന്ന് എംപിമാര്‍ക്ക് ബിജെപി വിപ്പും നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബിൽ ഇന്നു തന്നെ പാസാക്കാനാണ് ബിജെപിയുടെ ശ്രമം. ബില്ലിന് പിന്തുണ തേടി ബിജെപി അണ്ണാഡിഎംകെയെ സമീപിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് ബിജെപി വിപ്പും നല്‍കിയിട്ടുണ്ട്. മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 

ബില്ല്  ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സഹകരിക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിനെ ഇപ്പോഴത്തെ രീതിയില്‍  പിന്തുണയ്ക്കില്ലെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ ക്രിസ്മസ് അവധി പ്രമാണിച്ച് അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിപ്പ് പുറപ്പെടുവിച്ചത്. 

രണ്ട് എംപിമാര്‍ അടുത്തിടെ രാജിവച്ചതോടെ ബിജെപി അംഗസംഖ്യ 269 ആയി ലോക്‌സഭയില്‍ കുറഞ്ഞു. എന്‍ഡിഎ അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്കു കിട്ടുമെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാന്‍ 37 പേരുള്ള അണ്ണാ ഡിഎംകെയുടെ സഹകരണവും ബിജെപി തേടി. അതേസമയം ബില്‍ ലോക്‌സഭയില്‍ പാസ്സായാലും, രാജ്യസഭയില്‍ ബില്‍ വിജയിപ്പിച്ചെടുക്കുക ബിജെപിക്ക് ദുഷ്‌കരമാണ്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷപിന്തുണ അനിവാര്യമാണ്. മുത്തലാഖ് ബില്ലിനു ശേഷം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തം ചര്‍ച്ചയ്‌ക്കെടുക്കാനാണ് കാര്യോപദേശക സമിതിയിലുണ്ടായിട്ടുള്ള ധാരണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'