India

മുത്തൂറ്റ് ശാഖയില്‍ നിന്ന് 55 കിലോ സ്വര്‍ണം ആയുധധാരികള്‍ കവര്‍ന്നു; പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം

25 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ആയുധധാരികളായ സംഘം കവര്‍ച്ച  ചെയ്തത് 

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബീഹാറിലെ ഹാജിപൂര്‍ മൂത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ആയുധധാരികളായ സംഘം പട്ടാപ്പകല്‍ അതിക്രമിച്ച് കടന്ന് 55 കിലോ ഗ്രാം സ്വര്‍ണം കൊള്ളയടിച്ചു.25 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ആയുധധാരികളായ സംഘം കവര്‍ച്ച  ചെയ്തത്

സംസ്ഥാന തലസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഓഫീസിലേക്ക് ഉച്ചകഴിഞ്ഞ് 1.30 ഓടെ ആയുധധാരികളായ സംഘം എത്തുകയായിരുന്നു. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കൈവശപ്പെടുത്തിയ ശേഷം സംഘം രക്ഷപ്പെട്ടതായി വൈശാലി എസ്പി എംകെ ചൗധരി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയതായും എസ്പി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം