India

മുന്‍ ഭാര്യയെ ഗണ്‍പോയിന്റില്‍ നിര്‍ത്തി ബലാത്സംഗം; പ്രൊഫസര്‍ അറസ്റ്റില്‍

വാട്ട്‌സ്ആപ്പിലുടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയ പ്രൊഫസര്‍, മുന്‍ ഭാര്യയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വാട്ട്‌സ്ആപ്പിലുടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയ പ്രൊഫസര്‍, മുന്‍ ഭാര്യയെ ബലാത്സംഗം ചെയ്തതിന് അറസ്റ്റില്‍.തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് മുന്‍ ഭാര്യയുടെ പരാതി.ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞതാണ്. 

ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. 58കാരനായ പ്രൊഫസര്‍ സ്ത്രീയെ അവര്‍ താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുമാസം മുമ്പ് സ്ത്രീ നല്‍കിയ പരാതിയില്‍ ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. 

വിവാഹമോചനത്തിനുശേഷം തന്റെ  മകനും മകളുമൊത്ത് മറ്റൊരു വീട്ടിലാണ് സ്ത്രീ താമസിക്കുന്നത്. മക്കളെ കാണാന്‍ ഇടക്കിടക്ക് പ്രൊഫസര്‍ ഈ വീട്ടില്‍ വരാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.  ഓഗസ്റ്റ് 29 ന് വൈകീട്ടോടെ പ്രൊഫസര്‍ വീട്ടിലെത്തുമ്പോള്‍ അവിടെ സ്ത്രീ മാത്രമാണ് ഉണ്ടായരിന്നത്. ഈ സമയം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ  പ്രൊഫസര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീയുടെ പരാതി

പ്രൊഫസര്‍ വാട്‌സാപ്പ് മെസ്സേജിലൂടെ 2017 ല്‍ അനധികൃതമായി സ്ത്രീയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. തനിക്ക് നീതി ലഭിക്കുന്നില്ലെന്നുകണ്ട്, അന്ന് സ്ത്രീ മക്കളെയുമെടുത്ത് വൈസ് ചാന്‍സലറുടെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT