India

മുസ്ലീം യുവതിയെ പ്രണയിച്ചു: വീട്ടുജോലിക്കാരനായ ദളിത് യുവാവിനെ തല്ലിക്കൊന്നു

വീട്ടുജോലിക്കാരനായ ദളിത് യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചു കൊന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍മര്‍: വീട്ടുജോലിക്കാരനായ ദളിത് യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചു കൊന്നു. മുസ്ലീം യുവതിയെ പ്രണയിച്ചുവെന്നാരോപിച്ചാണ് ഖേത്‌റാം ഭീം(22) എന്നയാളെ യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ബാര്‍മറില്‍ മെഹ്ബൂബ് ഖാന്‍ എന്നയാളുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു ഇയാള്‍. 

പെണ്‍കുട്ടിക്കൊപ്പം ഖേത്‌റാമിനെ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇയാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുടുംബത്തിലെ ചിലര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി ഖേത്‌റാമിനെ കൊല്ലുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച കുടുംബത്തിലെ അംഗങ്ങളായ സദ്ദാം ഖാന്‍, ഹരിയത്ത് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് കൃഷിയിടത്തിലേക്ക് ഖേത്‌റാമിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഖേത്‌റാമിന്റെ സഹോദരന്‍ ഹരിറാം ആരോപിച്ചു. 

കൃഷിയിടത്തില്‍ സദ്ദാമിനെയും ഹരിയത്തിനെയും കൂടാതെ മറ്റ് ഏഴ് പേര്‍ കൂടിയുണ്ടായിരുന്നു. ഖേത്‌റാമിന്റെ കൈകള്‍ കെട്ടിയ സംഘം ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ക്രൂരമായ മര്‍ദ്ദനത്തിന് ഒടുവിലാണ് ഖേത്‌റാം മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT