India

മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതില്‍ നിരാശ; പത്തുദിവസം പ്രായമായ കുട്ടിയെ അമ്മ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

പത്ത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാവ് അതിക്രൂരമായി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

നാസിക്: പത്ത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാവ് അതിക്രൂരമായി കൊലപ്പെടുത്തി. പെണ്‍കുഞ്ഞ് ജനിച്ച രോഷത്തിലാണ് ഇവര്‍ കൊലനടത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കേസില്‍ 26കാരിയായ അനൂജ പൊലീസ് പിടിയിലായി. നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ് 31നാണ് സംഭവം നടന്നത്.

മൂന്നാം തവണയും പെണ്‍കുട്ടി ജനിച്ചതിന്റെ നിരാശയെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് അനങ്ങുന്നില്ലെന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

എന്നാല്‍, സംശയം തോന്നിയ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെട്ടത്. മര്‍ദനത്തില്‍ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

SCROLL FOR NEXT